Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeNationalരാജ്യത്ത് ഇന്ധനവില കുതിക്കുന്നു: പെട്രോളിനും ഡീസലിനും ഇനിയും വില കൂടുമോ? | Fuel...

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു: പെട്രോളിനും ഡീസലിനും ഇനിയും വില കൂടുമോ? | Fuel price hike India

🎙️ Latest Podcast

ന്യൂഡൽഹി: സാധാരണക്കാരുടെ പോക്കറ്റ് ചോർത്തുന്ന നീക്കങ്ങളുമായി പെട്രോളിയം മന്ത്രാലയം. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വരും ദിവസങ്ങളിലും ക്രമേണയുള്ള വർദ്ധനവ് തുടരുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ലിറ്ററിന് നാല് രൂപയോളമാണ് ഇന്ധനവിലയിൽ വർദ്ധനവുണ്ടായത്.(Fuel price hike India, Petrol And Diesel Prices Expected To Rise In India)

വരും ദിവസങ്ങളിൽ ഇത് വീണ്ടും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാനിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നതാണ് ഇന്ത്യയെയും പ്രതിസന്ധിയിലാക്കുന്നത്. ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ എണ്ണ കമ്പനികളുടെ നഷ്ടം നികത്താനാണ് ഈ വിലവർദ്ധനവ്.

കഴിഞ്ഞ പത്ത് ആഴ്ചകളായി വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില കൂട്ടാതെ പഴയ നിരക്കിൽ ഇന്ധനം വിറ്റത് കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇതിനിടെ, ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയും ഉടൻ തന്നെ വർദ്ധിക്കുമെന്നാണ് വിവരം. വിലക്കയറ്റം തടയാൻ നികുതിയിളവുകൾ ഉൾപ്പെടെയുള്ള മറ്റ് നടപടികളൊന്നും നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയർന്നാൽ വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും.

Story Summary

Fuel prices in India are expected to rise gradually by up to eight rupees, following a four-rupee hike in just five days, according to petroleum ministry sources. Driven by rising global crude oil prices due to the Middle East conflict, this hike alongside a potential increase in domestic LPG prices is expected to trigger inflation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.