Times Kerala

കഞ്ചാവുകേസിൽ കൈവിലങ്ങുമായി കടന്ന് കളഞ്ഞ പ്രതി എം.ഡി.എം.എയുമായി പിടിയിൽ

 
കഞ്ചാവുകേസിൽ കൈവിലങ്ങുമായി കടന്ന് കളഞ്ഞ പ്രതി എം.ഡി.എം.എയുമായി പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: ക​ഞ്ചാ​വ് കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ എ​ക്സൈ​സി​നെ വെട്ടിച്ച് കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട പ്ര​തി മാ​ര​ക ല​ഹ​രി​മരുന്നുമായി പി​ടി​യി​ൽ. പ​ള്ളി​ക്ക​ൽ ജ​വാ​ൻ​സ് ന​ഗ​ർ പു​ൽ​പ​റ​മ്പ് കെ.​വി. മു​ഹ​മ്മ​ദ് വാ​ഹി​ദ് (29) എ​ന്ന യു​വാ​വി​നെ​യാ​ണ് 15 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അറസ്റ്റ് ചെയ്തത്.

 തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ പി​ള്ള​യും സംഘവുമാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ​നി​ന്ന് മേ​യ് 22ന് 1.120 ​കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കി​ടെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​മാ​റ്റി ഇ​യാ​ൾ കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.120 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത് തു​ട​ർ​ന്നു​ള്ള അ​റ​സ്റ്റ് ന​ട​പ​ടി​ക്കി​ടെ​യാ​ണ് ഇ​യാ​ൾ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കബളിപ്പിച്ച് ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പ​ള്ളി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒരു മാസത്തിന് ശേഷം 15 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി വീ​ണ്ടും എ​ക്സൈ​സി​ന്റെ കൈ​യി​ൽ ത​ന്നെ​പെ​ടു​ക​യാ​യി​രു​ന്നു. 

Related Topics

Share this story