കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് പരിക്ക്
Fri, 26 May 2023

നെല്ലാപ്പാറ: പാലാ-തൊടുപുഴ റോഡിൽ നെല്ലാപ്പാറ -ആനപ്പാറ വളവിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. പറവൂരിൽ നിന്നു വാഗമണ്ണിന് പോയ ട്രാവലറും പാലായിൽ നിന്നു തൊടുപുഴക്ക് പോയ കാറും ആണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം നസംഭവിച്ചത്. അപകടത്തിൽ നിസാര പരിക്കേറ്റ യാത്രക്കാരെ കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചു.