പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയ യുവാവ് പണം കവർന്നു
May 26, 2023, 13:26 IST

ഹരിപ്പാട് : പലചരക്ക് കടയിൽ മോഷണം. സാധനം വാങ്ങാൻ എത്തിയ യുവാവ് മേശയിൽ നിന്നും പതിനായിരം രൂപ കവർന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കിഴക്കേമുട്ടം കൊച്ചുവീട്ടിൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഉസ്മാൻ കുട്ടിയുടെ പലചരക്ക് കടയിലാണ് മോഷണം നടന്നത്.
ബൈക്കിൽ എത്തിയ യുവാവ് ഹെൽമറ്റ് ധരിച്ചാണ് സാധനം വാങ്ങാൻ കയറിയത്. തേങ്ങ വേണമെന്ന് ആവശ്യപ്പെടുകയും കടയുടമ തേങ്ങ എടുക്കുന്നതിനിടയിൽ മേശക്കകത്ത് സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. കരിയിലകുളങ്ങര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.