ഒരു വിഭാഗം സർവീസ് നിർത്തിവച്ച് പ്രതിഷേധിക്കില്ല; സ്വകാര്യ ബസ് സംഘടനകൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും
May 24, 2023, 21:37 IST

ബസ് സർവീസുകൾ നിർത്തിവച്ച് സമരം വേണ്ടെന്ന് സ്വകാര്യ ബസ് സംഘടനയിലെ ഒരു വിഭാഗം തീരുമാനിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഈ തീരുമാനമെടുത്തത്. നിലവിൽ ബസ് ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർവീസ് നിർത്തിവച്ച് സമരത്തിനില്ലെന്നാണ് ഫെഡറേഷൻ അംഗങ്ങൾ നൽകുന്ന സൂചന. ബസ് ഓണേഴ്‌സ് അസോസിയേഷനല്ല, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് യഥാർത്ഥ ശക്തിയെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് ജൂൺ അഞ്ച് മുതൽ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ അറിയിച്ചു.

സമരവുമായി ബന്ധപ്പെട്ട് മന്ത്രി ബസുടമകളുമായി ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ചയിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും ബസുടമകൾ ആരോപിച്ചു.