തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻതന്നെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Share this story