ശാസ്താംപാറയ്ക്ക് സമീപത്ത് ഒരേക്കർ സ്ഥലത്ത് തീപിടിച്ചു
Thu, 16 Mar 2023

ശാസ്താംപാറയ്ക്ക് സമീപം ആശാരിക്കുന്നിൽ തീപിടിത്തം. കാനാപറമ്പിൽ ജമാലിന്റെ രണ്ടേക്കറിലും ബന്ധുവായ റിയാസിന്റെ ഒരേക്കർ പുരയിടത്തിലുമാണ് തീപടർന്നത്. പ്രദേശവാസി അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ഇയാളുടെ സ്ഥലത്ത് തീ കത്തിച്ചതോടെ മറ്റു പുരയിടങ്ങളിലേക്ക് പടരുകയായിരുന്നു. ഫയർഫോഴ്‌സ് വാഹനത്തിന് സ്ഥലത്തേക്ക് എത്താൻ കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും ചേർന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു. തെങ്ങ്, വാഴ, തേക്ക്, പ്ലാവ്, മാവ്, മറ്റ് കാർഷിക വിളകൾ ഉൾപ്പെടെ കത്തി നശിച്ചു.