

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിപുലമായ കേന്ദ്രം ഒരുങ്ങുന്നു. വിഎസ് സെന്ററിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണിത്.(VS Center in Trivandrum, 20 crores allocated in the Kerala Budget 2026)
വി.എസിന്റെ ആവേശകരമായ രാഷ്ട്രീയ-പോരാട്ട ജീവിതം വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒരു വിജ്ഞാന കേന്ദ്രമായി ഇത് പ്രവർത്തിക്കും. പുന്നപ്ര-വയലാർ സമരം മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെയുള്ള വി.എസിന്റെ അവിസ്മരണീയമായ യാത്രയെ അടയാളപ്പെടുത്തുന്ന പ്രദർശന ശാലകളും ഇതിന്റെ ഭാഗമായിരിക്കും.
പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജനനായകനുള്ള നാടിന്റെ ആദരമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.