തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആർട്സ് ആൻഡ് സയൻസ് ബിരുദ പഠനം സൗജന്യമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം കോളേജ് തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണകരമാകും. ആരോഗ്യ രംഗത്ത് റോഡ് അപകടബാധിതർക്ക് സൗജന്യ ചികിത്സയും വിദ്യാർത്ഥികൾക്ക് ഇൻഷുറൻസും പ്രഖ്യാപിച്ചു.(Undergraduate education will now be free in Kerala, states Kerala Budget 2026)
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഇനി മുതൽ ബിരുദ പഠനത്തിന് ഫീസ് നൽകേണ്ടതില്ല. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സമഗ്ര അപകട ഇൻഷുറൻസ് പദ്ധതി. ഇതിനായി 15 കോടി രൂപ വകയിരുത്തി.
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ. (വിഹിതം: ₹15 കോടി). കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി 1 മുതൽ മെഡിസെപ് 2.0 നിലവിൽ വരും. വിരമിച്ചവർക്കും സഹകരണ/പൊതുമേഖലാ ജീവനക്കാർക്കും പുതിയ ഇൻഷുറൻസ് പദ്ധതികൾ.