തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും പുറമെ പൊതുമേഖല, സഹകരണ മേഖലകളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഇൻഷുറൻസ് പദ്ധതികളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്.(Kerala Budget 2026 presentation in Assembly)
നിലവിലുള്ള മെഡിസെപ്പ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഫെബ്രുവരി 1 മുതൽ നിലവിൽ വരും. ചികിത്സാ പരിരക്ഷയിൽ വലിയ വർദ്ധനവ്. മികച്ച സ്വകാര്യ-സർക്കാർ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കും.വിരമിച്ചവർക്കും സഹകരണ ജീവനക്കാർക്കും പുതിയ പദ്ധതി. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി മെഡിസെപ്പ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും ഈ സുരക്ഷാ വലയത്തിൽ ഉൾപ്പെടുത്തും. പ്രവാസി വ്യവസായ പാർക്കിന് 20 കോടി.പുതിയ ഐടി നയം ഉടൻ പുറത്തിറക്കും. കൊച്ചിയിൽ കള്‍ച്ചറൽ ഇൻക്യൂബേറ്റര്‍.
ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി. വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി. കെ ഫോണിന് 112.44 കോടി. ഡിജിറ്റൽ സര്‍വകലാശാലക്ക് 27.8 കോടി. സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി. എസ്ഐആര്‍ ആശങ്കയകറ്റാൻ നേറ്റിവിറ്റി കാര്‍ഡുമായി കേരളം. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക. ഇത് അകറ്റാൻ കേരള സർക്കാർ നേറ്റിവിറ്റി കാര്‍ഡ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തും. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ 10 കോടി വകയിരുത്തി.
വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി. മലബാര്‍ സിമന്‍റസിന് ആറു കോടി. നാളികേര മേഖലയിലെ വികസനത്തിന് പ്രത്യേക പദ്ധതി. കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി.
കട്ടപ്പന തേനി- തുരങ്ക പാത സാധ്യത പഠനത്തിന് 10 കോടി. റോഡ് സുരക്ഷക്ക് 23.37 കോടി. റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തലിന് 300 കോടി. തലസ്ഥാന നഗര റോഡ് മാതൃകയിൽ നഗര റോഡ് വികസനത്തിന് അനുവിറ്റി പദ്ധതി- 58. 89 കോടി. കെഎസ്ആർടിസി ഡിപ്പോ വർക്ക് ഷോപ്പ് നവീകരണത്തിന് 40 കോടി. ഉള്‍നാടൻ ജലപാത നവീകരണംത്തിന് 70.8 കോടി.
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി.ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും.
കേരള പദ്ധതിക്ക് 100 കോടി. മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി. വനവത്കരണത്തിന് 50 കോടി. കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി. കുട്ടനാട് പാക്കേജിന് 75 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി. ക്ലീൻ പമ്പക്ക് 30 കോടി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും. തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്.
അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി. റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ. 15 കോടി പദ്ധതിക്ക് വകയിരുത്തി
1 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേക അപകട ഇൻഷുറൻസ്. ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്, ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ. കാൻസർ, കുഷ്ഠം തുടങ്ങിയ രോഗബാധിതരുടെ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതി കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലും കാര്യക്ഷമമായി നടപ്പാക്കാൻ 1,000 കോടി രൂപ അധികമായി വകയിരുത്തി. പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ 40,000 രൂപ സർക്കാർ നൽകും. പഞ്ചായത്തുകളിൽ സ്കിൽ കേന്ദ്രങ്ങൾ (₹20 കോടി), സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ പ്രത്യേക ഹബ്ബുകൾ. ഐടി മേഖലയിലെ ഈ പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും.
നഗരങ്ങളിൽ കേരള കലാ കേന്ദ്രങ്ങൾ തുടങ്ങാൻ 10 കോടി രൂപ. തദ്ദേശതലത്തിൽ സൗരോർജ്ജം സംഭരിക്കാനും വിതരണം ചെയ്യാനും പ്രത്യേക പദ്ധതി. ബ്ലൂ എക്കോണമി പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ.
നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ വികസന നേട്ടങ്ങളെ ആഗോള നിലവാരത്തോട് താരതമ്യം ചെയ്തും രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകിയും ധനമന്ത്രി സഭയിൽ ആവേശം നിറച്ചു. മതമല്ല, സാധാരണക്കാരന്റെ വിശപ്പാണ് സർക്കാരിന്റെ മുഖ്യ പരിഗണനയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കെ റെയിലിന് പകരം ആര്‍ആര്‍ടിഎസ് അതിവേഗ പാതയുമായി സര്‍ക്കാര്‍. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചു. നാലു ഘട്ടങ്ങളിലായി ആര്‍ആര്‍ടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് ധനമന്ത്രി. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രരാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ദ്രുതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ബാച്ച് വീടുകളുടെ കൈമാറ്റം ഫെബ്രുവരി മൂന്നാം വാരത്തിൽ നടക്കും. ദുരന്തബാധിതരെ ചേർത്തുപിടിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് വിഎസ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് 20 കോടി വകയിരുത്തി. വിഎസിന്‍റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്‍റര്‍ ആരംഭിക്കുന്നതെന്ന് കെഎൻ ബാലഗോപാൽ.
തൊഴിൽ, ഊർജ്ജം, സാംസ്കാരികം എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി വീടിനടുത്ത് തന്നെ ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്ന വർക്ക് നിയർ ഹോം പദ്ധതി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി സ്കിൽ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. സ്ത്രീ തൊഴിലാളികൾക്ക് ജോലി സമയത്തിന് ശേഷം വിശ്രമിക്കുന്നതിനായി പ്രത്യേക ഹബ്ബുകൾ നിർമ്മിക്കും.
ഗ്രാമപഞ്ചായത്തുകളിൽ സൗരോർജ്ജം സംഭരിക്കാനും വിതരണം ചെയ്യാനുമായി പ്രത്യേക പദ്ധതി നടപ്പിലാക്കും. ഇത് പ്രാദേശികമായ ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് സഹായിക്കും. സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം ലക്ഷ്യമിട്ടുള്ള ബ്ലൂ എക്കോണമി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചു. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്/പരിസ്ഥിതി സൗഹൃദ ഓട്ടോകൾ വാങ്ങാൻ ഓട്ടോ തൊഴിലാളികൾക്ക് 40,000 രൂപയുടെ ധനസഹായം നൽകും. നഗരങ്ങളിൽ കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കലാ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി 10 കോടി രൂപ മാറ്റിവെച്ചു.
കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറവാണെന്ന അഭിമാനകരമായ നേട്ടം മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യ വിമുക്ത പരിപാടി നടപ്പിലാക്കുന്ന ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഇടമായി കേരളം മാറി. ദേശീയപാത നിർമ്മാണം സംസ്ഥാനത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണെന്ന് മന്ത്രി പറഞ്ഞു.
പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയിൽ ഇനി ശമ്പളം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പുനൽകി. കേരളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയ വ്യവസായ വളർച്ചയാണ് നിലവിലുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു. വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെ മന്ത്രി മറുപടി നൽകി. മതമല്ല പ്രശ്നം; എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയല്ല, ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ഖരമാലിന്യ സംസ്കരണ പദ്ധതികൾ കൂടുതൽ ഊർജ്ജിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക വിഹിതം അനുവദിക്കും. 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായാണിത്. സ്വന്തം നിലയിൽ നികുതി വരുമാനം വർദ്ധിപ്പിക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹന തുക (Incentive) നൽകും. ഇത് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
വികേന്ദ്രീകൃത ആസൂത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ വലിയ തോതിലുള്ള സാമ്പത്തിക സഹായം ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ ഗണ്യമായ ഒരു ഭാഗം പ്രാദേശിക സർക്കാരുകൾക്കായി മാറ്റിവെച്ചു.
സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിച്ചു. ആകെ 10,189 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും വികസന പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി 3,236.76 കോടി രൂപ ജനറൽ പർപ്പസ് ഫണ്ടായി മാറ്റിവെച്ചു.
താഴേത്തട്ടിൽ വികസനമെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വലിയ തുക അനുവദിച്ചിരിക്കുന്നത്. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ സംസ്കരണത്തിന് അധിക വിഹിതം നൽകുന്നതിനൊപ്പം ഈ പദ്ധതി വിഹിതം കൂടി ലഭിക്കുന്നത് പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾക്ക് വലിയ ആശ്വാസമാകും.
കേന്ദ്ര സർക്കാരിനെതിരെ സഭയിൽ രൂക്ഷമായ രാഷ്ട്രീയ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കടന്നുകയറുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ഔദ്യോഗിക പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ വെറും മുനിസിപ്പാലിറ്റികളാക്കി മാറ്റാനുള്ള നീക്കത്തെ കേരളം ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന 'കണക്ട് ടു വർക്ക്' പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 14,500 കോടി രൂപ മാറ്റിവെച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 1,000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു.
അങ്കണവാടി വർക്കർമാർക്ക് 1,000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും അധികമായി ലഭിക്കും. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയത്തിലും 1,000 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഏറെ കാലമായി ആവശ്യപ്പെടുന്ന ഡി.എ (ക്ഷാമബത്ത) കുടിശിക പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.