തിരുവനന്തപുരം: എസ് ഐ ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് 'നേറ്റിവിറ്റി കാർഡ്' പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്.ഐ.ആർ ആശങ്കകൾക്ക് ബദലായാണ് സംസ്ഥാന സർക്കാർ ഇത് വിഭാവനം ചെയ്യുന്നത്.(Kerala's response to SIR concerns, Nativity card announced)
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ഭീതിയുണ്ടാക്കുന്നുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകർക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.