Times Kerala

 ഭരണഘടനയെക്കുറിച്ചുള്ള  'വി ദ പീപ്പിൾ' ഇന്നു മുതൽ കൈറ്റ് വിക്ടേഴ്‌സിൽ

 
 കൈറ്റ് വിക്‌ടേഴ്‌സിൽ പത്ത്, പ്ലസ്ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ
 

ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി കൈറ്റ് വിക്ടേഴ്‌സ് ചാനൽ നിർമിച്ച ഭരണഘടനാ അവബോധ പരിപാടി 'വി ദ പീപ്പിൾ' ഇന്ന് മുതൽ സംപ്രേഷണം ആരംഭിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ, മൂല്യങ്ങളെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ രൂപപ്പെടൽ, ചരിത്രം തുടങ്ങി ഇതുവരെ നടന്നിട്ടുള്ള തന്ത്രപ്രധാനമായ സംഭവങ്ങളെ അവലോകനം ചെയ്യുകയാണ് ഈ പരിപാടിയിലൂടെ. നാം ജീവിക്കുന്ന ചുറ്റുപാടുകളിലുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ ഭരണഘടനാ യുക്തിയും മൂല്യബോധവുമുപയോഗിച്ച് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പ്രശസ്ത നിയമജ്ഞർ പരിപാടിയിലൂടെ സമർത്ഥിക്കുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 5.30നാണ് പരിപാടി. ഇന്ന് (ജനുവരി 26) മുതൽ ആദ്യ സംപ്രേഷണം. പുനഃസംപ്രേഷണം വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിക്കുണ്ടായിരിക്കും. നുവാൽസ് സർവകലാശാല ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് കൈറ്റ്

'വി ദ പീപ്പിൾ' നിർമിക്കുന്നത്. ഭരണഘടനയെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരേപോലെ പ്രയോജനം ചെയ്യുന്ന തരത്തിൽ കൈറ്റ് രൂപം നൽകുന്ന വിപുലമായ ഭരണഘടന അവബോധ പദ്ധതിയുടെ ഭാഗമാണ് 'വി ദ പീപ്പിൾ' എന്ന് കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

Related Topics

Share this story