നെല്ല് കാർഷിക സഹകരണ സംഘങ്ങൾ വഴി നേരിട്ട് സംഭരിക്കും: ബദലുമായി സർക്കാർ | Rice

വായ്പാ ബാധ്യത ഒഴിവാക്കും
Rice will be procured directly through agricultural cooperatives, Government with alternative
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സർക്കാർ. കർഷകർക്ക് കാലതാമസമില്ലാതെ പണം ലഭ്യമാക്കുന്നതിനായി കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ഇതിന്റെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തി.(Rice will be procured directly through agricultural cooperatives, Government with alternative)

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. വരുന്ന സീസൺ മുതൽ തന്നെ ഈ സംവിധാനം നടപ്പിലാക്കും. കർഷകർക്ക് വലിയ തലവേദനയായിരുന്ന പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ഇനി മുതൽ ആശ്രയിക്കേണ്ടി വരില്ല. പകരം നെല്ലിന്റെ പണം എത്രയും വേഗം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.

സാമ്പത്തിക ശേഷി കുറഞ്ഞ സഹകരണ സംഘങ്ങൾ ഉണ്ടെങ്കിൽ അവർക്ക് കേരള ബാങ്ക് വഴി ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കും. നെല്ല് സംഭരണത്തിലെ കാലതാമസവും ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട സാങ്കേതിക ബുദ്ധിമുട്ടുകളും കർഷകരെ വലിയ തോതിൽ ദുരിതത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com