Times Kerala

വാര്‍ഡ് വിസാര്‍ഡ് നേപ്പാളില്‍;  ആദ്യ ഡീലര്‍ഷിപ്പ് ഷോറൂം തുറന്നു

 
വാര്‍ഡ് വിസാര്‍ഡ് നേപ്പാളില്‍ ആദ്യ ഡീലര്‍ഷിപ്പ് ഷോറൂം തുറന്നു  വാര്‍ഡ് വിസാര്‍ഡ് നേപ്പാളില്‍ ആദ്യ ഡീലര്‍ഷിപ്പ് ഷോറൂം തുറന്നു
 

കൊച്ചി: മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, ആഗോളതലത്തിലെ സാനിധ്യം വിപുലീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി നേപ്പാളിലെ പ്രമുഖ ഓട്ടോമൊബൈല്‍ വിതരണക്കാരായ മഹാബീര്‍ ഓട്ടോമൊബൈല്‍സുമായി കമ്പനി കരാര്‍ ഒപ്പുവച്ചു. വാര്‍ഡ് വിസാര്‍ഡിന്‍റെ നേപ്പാളിലെ ആദ്യ ഡീലര്‍ഷിപ്പ് പങ്കാളിത്തമാണിത്.

 

കാഠ്മണ്ഡുവിലെ ടേക്കു എന്ന സ്ഥലത്താണ് പുതിയ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. 2000 ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍ദിഷ്ട അത്യാധുനിക ഡീലര്‍ഷിപ്പും വര്‍ക്ക്ഷോപ്പും, ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത വില്‍പന-വില്‍പനാനന്തര സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊണ്ടാണ് വര്‍ക്ക്ഷോപ്പ് സജ്ജീകരിച്ചിരിക്കുന്നത്.  മഹാബീര്‍ ഓട്ടോമൊബൈല്‍സുമായി ചേര്‍ന്ന് നേപ്പാളിലെ ബിരാത്നഗറില്‍ ജോയ് ഇ-ബൈക്കിന്‍റെ മറ്റൊരു ഡീലര്‍ഷിപ്പ് ഷോറൂം തുറക്കാനും വാര്‍ഡ് വിസാര്‍ഡിന് പദ്ധതിയുണ്ട്.

 

വാര്‍ഡ് വിസാര്‍ഡിനെ ഒരു പുതിയ രാജ്യത്തേക്ക് കൊണ്ടു പോകുന്നത് ഞങ്ങള്‍ക്ക് ആവേശകരവും അഭിമാനകരവുമായ നിമിഷമാണെന്ന് ആഗോള വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു. വാര്‍ഡ്വിസാര്‍ഡിന്‍റെ ആഗോള വിപുലീകരണ പദ്ധതികളില്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ വിപണിക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്, ആഗോളതലത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story