

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് (P.T. Kunju Muhammed) തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFK) സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്ന സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായിക പരാതിപ്പെട്ടത്.
നവംബർ 27-ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കേസിൽ വാദം പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട കോടതി, അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉയർന്നുവന്ന പരാതികളുടെ തുടർച്ചയായാണ് ഈ കേസും ശ്രദ്ധിക്കപ്പെട്ടത്.
The Thiruvananthapuram Seventh Additional Sessions Court has granted anticipatory bail to director P.T. Kunju Muhammed in a sexual assault case filed by a female filmmaker. The complaint alleges that the director assaulted her while serving as the jury chairman for film selection at the International Film Festival of Kerala (IFFK).