‌മഴയിൽ മാറ്റിയ തൃ​ശൂ​ർ​പൂ​രം വെ​ടി​ക്കെ​ട്ട് ഇന്നു രാ​ത്രി ഏ​ഴി​ന് ​​​​​​​

news
 തൃ​ശൂ​ർ: കനത്ത മ​ഴ‍യെത്തു​ട​ർ​ന്ന്  മാ​റ്റി​വ​ച്ച തൃ​ശൂ​ർ​പൂ​രം വെ​ടി​ക്കെ​ട്ട് ഇന്നു വൈ​കിട്ട് ഏ​ഴി​ന് നടത്തും. പ​ക​ൽ വെ​ടി​ക്കെ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ൽ​പ്പ സ​മ​യ​ത്തി​ന​കം തീരുമാനം ഉണ്ടായേക്കും. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​റ​മേ​ക്കാ​വ്-​തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ളു​ടെ തീ​രു​മാ​ന​പ്ര​കാ​രം വെ​ടി​ക്കെ​ട്ട് മാ​റ്റി​വച്ചിരുന്നത്.പു​ല​ർ​ച്ചെ മൂ​ന്നി​നു ന​ട​ത്താ​നി​രു​ന്ന വെ​ടി​ക്കെ​ട്ടാ​ണ് മ​ഴ മൂ​ലം രാ​ത്രി​യി​ലേ​ക്കു മാ​റ്റി​വെച്ചത്. ഇ​തോ​ടെ വെ​ടി​ക്കെ​ട്ട്‌ കാ​ണാ​നെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ൾ നി​രാ​ശ​യോ​ടെ മ​ട​ങ്ങി​യി​രു​ന്നു.

Share this story