ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

 ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ 
 എറണാകുളം: ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീഡിപ്പിച്ച കേ​സി​ൽ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി അറസ്റ്റിൽ.  തൃ​ശൂ​ർ ആ​ളൂ​ർ വെ​ള്ളാ​ച്ചി​റ പാ​റ​ക്ക​ൽ ഞാ​റ​ലേ​ലി വീ​ട്ടി​ൽ ജി​ന്‍റോ കു​ര്യ​നെ എന്ന 36-കാരനെയാണ്​ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2015ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫേ​സ്ബു​ക്ക് വ​ഴി ബ​ന്ധം സ്ഥാ​പി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ശേഷം ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. അ​ന്നു​ത​ന്നെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പി​ന്നീ​ട്​ ജാ​മ്യം ല​ഭി​ച്ച പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. അ​ന്ത​മാ​ൻ- നി​കോ​ബാ​ർ, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ വ​യ​നാ​ട്ടി​ലെ ക​ൽ​പ​റ്റ​യി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി അ​നൂ​ജ് പ​ലി​വാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ വി.​എം. കേ​ഴ്സ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഒ.​വി. സാ​ജ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​ആ​ർ. ജ​യ​ൻ, പി.​എം. ഷ​മീ​ർ, മാ​ഹി​ൻ​ഷാ, സി.​പി.​ഒ ബോ​ബി ടി. ​ഏ​ല്യാ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Share this story