Times Kerala

ഡാ​മി​ല്‍​നി​ന്നും വെ​ള്ളം തു​റ​ന്ന് വി​ടു​ന്ന​ത് ​ഒ​റ്റ​യ​ടി​ക്ക​ല്ല, ഡാ​മു​ക​ള്‍ തു​റ​ക്കു​ക നി​യ​മ​പ്ര​കാ​രം : മന്ത്രി കെ രാജൻ 

 
74


കോ​ഴി​ക്കോ​ട്:  ഡാ​മു​ക​ള്‍ തു​റ​ക്കു​ക നി​യ​മ​പ്ര​കാ​രം മാ​ത്ര​മാ​കുമെന്നും അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നാ​ല്‍ ഉ​ട​ന്‍ പ്ര​ള​യ൦  ഉ​ണ്ടാ​കു​മെ​ന്ന് ക​രു​ത​രു​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍ പറഞ്ഞു. ഡാ​മി​ല്‍​നി​ന്നും വെ​ള്ളം തു​റ​ന്ന് വി​ടു​ന്ന​ത് ​ഒ​റ്റ​യ​ടി​ക്ക​ല്ല . ഇ​ത് ന​ട​ക്കു​ന്ന​ത്  പ​ടി പ​ടി​യാ​യാ​ണെന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​ത്തി​ന് ഇ​ട ന​ല്‍​കു​ന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ത​മി​ഴ്‌​നാ​ട് മു​ല്ല​പ്പെ​രി​യാ​ര്‍ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.  രാ​ത്രി തു​റ​ക്ക​രു​തെ​ന്നും പ​ര​മാ​വ​ധി ജ​ലം കൊ​ണ്ടു പോ​ക​ണ​മെ​ന്നും  കേ​ര​ള​ത്തെ നേ​ര​ത്തെ ഡാം ​തു​റ​ക്കു​ന്ന കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  ഇ​നി 2018-ലെ ​അ​നു​ഭ​വം ഉ​ണ്ടാ​കി​ല്ല.  കേ​ര​ളം ജാ​ഗ്ര​ത കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം അ​നു​സ​രി​ച്ച് പാ​ലി​ക്ക​ണമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Topics

Share this story