പഴനിയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം: ആത്മഹത്യ കുറിപ്പിൽ പൊലീസിനെതിരെ പരോക്ഷ വിമർശനം

പഴനിയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം: ആത്മഹത്യ കുറിപ്പിൽ പൊലീസിനെതിരെ പരോക്ഷ വിമർശനം

എറണാകുളം: പഴനിയിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പള്ളുരുത്തി സ്വദേശികളായ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. മരണത്തിന് ഉത്തരവാദികളെന്ന് പറയുന്ന എട്ടു സ്ത്രീകളുടെ പേരുവിവരം എടുത്തു പറയുന്ന കുറിപ്പിൽ പൊലീസ് കേസ് വലുതാക്കി ജാമ്യമില്ലാ വകുപ്പ് ചാർത്തി കുടുംബത്തെ തേജോവധം ചെയ്യുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്നു.

പള്ളുരുത്തി ചേലക്കാട്ട് വീട്ടിൽ രാമൻ മകൻ രഘു (48), ഭാര്യ ഉഷ (46) എന്നിവരാണ് ലോഡ്ജ് മുറിയിൽ ചൊവ്വാഴ്ച ഫാനിൽ തൂങ്ങി മരിച്ചത്. ദമ്പതിമാരെ നാട്ടിലെ പണമിടപാടുകാർ ശല്യപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതിൽ പൂജാവശ്യങ്ങൾക്കും മറ്റുമായി പണവും, ആഭരണവും നൽകിയ സ്ത്രീ ഇവർക്കെതിരെ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് സ്റ്റേഷനിൽ ഇരുകൂട്ടരെയും വിളിച്ചു വരുത്താതെ തന്നെ ആത്മഹത്യ ചെയ്ത ദമ്പതിമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതേതുടർന്ന് താമസസ്ഥലം വിട്ട് ഒളിച്ചുപോയ ഇവർ പഴനിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

 

Share this story