ചാ​വ​ക്കാ​ട് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു

water dead
 തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പു​ല്ലൂ​ര്‍​വി​ള സ്വ​ദേ​ശി​യാ​യ വ​ര്‍​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കാരക്കടിഞ്ഞത്.  തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റം​ഗ സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​കെ​ വ​രു​മ്പോ​ഴാ​ണ് വ​ള്ളം തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​ഞ്ഞ​ത്. ഇവരിൽ നാ​ലു​പേ​ര്‍ നീ​ന്തി ര​ക്ഷ​പെ​ട്ടി​രു​ന്നു.  ബു​ധ​നാ​ഴ്ച കോ​സ്റ്റ് ഗാ​ര്‍​ഡ് ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ​യാ​ണ് വ​ല​പ്പാ​ട് ക​ട​പ്പു​റ​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. പു​ല്ലൂ​ര്‍​വി​ള സ്വ​ദേ​ശി​യാ​യ ഗി​ല്‍​ബ​ര്‍​ട്ടി​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.

Share this story