കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍, മ​ഹ​ത്താ​യ ആ​ശ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​നി​ല്ല; രാ​ഹു​ല്‍ ഗാ​ന്ധി​​​​​​​

rahul
 കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സം​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി മാത്രമല്ലെന്നും മ​ഹ​ത്താ​യ ആ​ശ​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ള്‍ കൂടിയാണ് പാ​ര്‍​ട്ടി അധ്യ​ക്ഷ​നെ​ന്നും രാ​ഹു​ല്‍ ഗാന്ധി. നി​ല​വി​ല്‍ ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്ന ഒ​രേ​യൊ​രു പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സാ​ണെ​ന്നും എ​ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഏ​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും മ​ത്സ​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

പാ​ര്‍​ട്ടി​യി​ല്‍ ഒ​രാ​ള്‍​ക്ക് ഒ​രു പ​ദ​വി​യെ​ന്ന ആ​ശ​യ​ത്തെ താ​ന്‍ പി​ന്തു​ണ​യ്ക്കു​ന്നെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.  പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കാ​നി​രി​ക്കു​ന്ന അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും വ​ഹി​ക്കു​ന്ന​തി​നോ​ട് ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാഹുലിന്റെ ഈ  പ്ര​തി​ക​ര​ണം. 

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ലെ എ​ന്‍​ഐ​എ റെ​യ്ഡി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് എ​ല്ലാ​ത്ത​രം വ​ര്‍​ഗീ​യ​ത​യെ​യും ഒ​രു​പോ​ലെ നേ​രി​ട​ണ​മെ​ന്നും  വ​ര്‍​ഗീ​യ​ത​യോ​ട് ഒ​രു ത​ര​ത്തി​ലു​ള്ള വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും രാ​ഹു​ല്‍ പ്രതികരിച്ചു.

Share this story