ശ​ബ​രി എ​ക്സ്പ്ര​സിൻറെ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ൽ താ​ത്ക്കാ​ലി​ക​ മാ​റ്റം

87

 

 


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി എ​ക്സ്പ്ര​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഒ​ഴി​കെയുള്ള ദിവസങ്ങളിൽ   താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റം.  രാ​വി​ലെ ഏ​ഴി​നു തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ രാ​വി​ലെ 10.30 ന് ​ആ​യി​രി​ക്കും പു​റ​പ്പെ​ടു​ക. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെയാണ് ഈ സമയമാറ്റം.

 രാ​വി​ലെ ഏ​ഴി​നു ത​ന്നെ  ഞാ​യ​റാ​ഴ്ച​ക​ളി​ൽ പു​റ​പ്പെ​ടും. ഈ ​മാ​സം ഏ​ഴ്, 14, 21, 28, സെ​പ്റ്റം​ബ​ർ മൂ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ  ടാ​റ്റാ​ന​ഗ​ർ - എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ പ്ര​തി​വാ​ര ട്രെ​യി​ൻ  ചെ​ന്നൈ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. ഈ ​ക്ര​മീ​ക​ര​ണ​൦ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Share this story