ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അവസരമൊരുക്കി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ഫോര്‍ച്യൂണ്‍ പ്രോ പ്ലാന്‍

tata
 

കൊച്ചി: ഒറ്റത്തവണ പ്രീമിയത്തിന് 1.25 മടങ്ങുവരെയും വാര്‍ഷിക പ്രീമിയത്തിന് 30 മടങ്ങു വരെയും പരിരക്ഷ ലഭ്യമാക്കുന്ന ടാറ്റാ എഐഎ ലൈഫിന്‍റെ ഫോര്‍ച്യൂണ്‍ പ്രോ പ്ലാന്‍ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നു. ഇന്‍ഷ്വന്‍സ് സുരക്ഷയ്ക്കൊപ്പം ഭാവിയിലേക്കായി സമ്പാദ്യവും സാദ്ധ്യമാക്കുന്ന പദ്ധതിയാണ് ഫോര്‍ച്യൂണ്‍ പ്രോ പ്ലാന്‍.

 പോളിസി വാങ്ങുമ്പോള്‍ തന്നെ ഒറ്റത്തവണയായോ ഒരു നിശ്ചിതകാലത്തേക്ക് തവണകളായോ പ്രീമിയം അടയ്ക്കാനുള്ള അവസരം ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകും. പോളിസി ഉടമയുടെ നഷ്ട സാധ്യത നേരിടാനുള്ള കഴിവിന്‍റേയും  സാമ്പത്തിക ലക്ഷ്യങ്ങളുടേയും അടിസ്ഥാനത്തില്‍ 100 ശതമാനം കടപത്രങ്ങള്‍ മുതല്‍ 100 ശതമാനം ഓഹരി വരെയുള്ള 11  നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാനും ഇവിടെ അവസരമുണ്ട്. 

75 വയസു വരെ പരിരക്ഷ തേടാനുള്ള അവസരം, നിക്ഷേപങ്ങളില്‍ വിപണി ബന്ധിത നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള അവസരം  തുടങ്ങിയവ ഉള്ളത് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആസൂത്രണങ്ങള്‍ നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു.

 പ്രീമിയം ഒഴിവാക്കുന്നതും അപകട മരണ ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നതും അടക്കമുള്ള റൈഡറുകളും ഇതോടൊപ്പം നേടാവുന്നതാണ്.

Share this story