ആലപ്പുഴ : മാരാരിക്കുളത്ത് മകളെ ക്രൂരമായി കൊലപ്പെടുത്തിയതിലുള്ള ദുഃഖമോ മനസ്താപമോ ഇല്ലാതെയാണ് ജോസ്മോൻ തെളിവെടുപ്പിന് പോലീസിനോട് എല്ലാം വിശദീകരിച്ചത്. (Alappuzha murder case)
ഇവിടെ എത്തുമ്പോൾ എയ്ഞ്ചൽ ജാസ്മിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടത്താനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കൾ. യാതൊരു ഭാവ ഭേദവുമില്ലാതെയാണ് ഇയാൾ കാര്യങ്ങൾ വിശദീകരിച്ചത്.
വിലക്കനുസരിക്കാതെ പുറത്തുപോയി വന്ന മകൾ അമ്മ ജെസിയെ വഴക്കിനിടെ ചവിട്ടി താഴെയിട്ടു. ബൈബിൾ അടക്കമുള്ളവ വലിച്ചെറിഞ്ഞു. തുടർന്നാണ് മകളെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. ഇരുകൈകളും കൊണ്ട് യുവതിയുടെ കഴുത്ത് ഞെരിച്ചപ്പോൾ അവർ രക്ഷപെടാൻ ശ്രമിച്ചു. അമ്മയാണ് കൈ കൂട്ടിപ്പിടിച്ചത്. പിന്നാലെ തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു.