കൊച്ചി : ബാങ്ക് ജീവനക്കാരനെ കാണാതായതായി പരാതി. കൊച്ചിയിലാണ് സംഭവം. കാണാതായത് ഗാന്ധിനഗർ സ്വദേശിയായ രതീഷ് ബാബുവിനെയാണ്. (Bank employee went missing in Kochi)
ഇത് സംബന്ധിച്ച് കുടുംബം കടവന്ത്ര പൊലീസിന് പരാതി നൽകി. രണ്ടാം തീയതി ബാങ്കിലേക്ക് പോയതാണ് രതീഷ്. പിന്നീട് ഇയാൾ തിരികെ എത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു.
രതീഷ് പാലാരിവട്ടം എച്ച് ഡി എഫ് സി ബാങ്കിലെ ജീവനക്കാരനാണ്. ഇയാളുടെ ബൈക്ക് കുമ്പളം പാലത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.