
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ആരോഗ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. (Security tightened for Health Minister Veena George )
തൈക്കാടുള്ള വസതിയിലും, ഔദ്യോഗിക വസതിയിലും, വീണ ജോർജ് പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
നൂറോളം പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുകയാണ്.