
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലേത് കൊലപാതകം ആണെന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. ധാർമികമായും നിയമപരമായും ഇനി ആരോഗ്യമന്ത്രിക്ക് തുടരാനാകില്ലെന്നും, രക്ഷാപ്രവർത്തനം രണ്ടര മണിക്കൂർ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sunny Joseph against Veena George)
മുഖ്യമന്ത്രി മെഡിക്കൽ കോളേജിൽ എത്തിയിട്ടും അപകടം നടന്ന സ്ഥലം സന്ദർശിച്ചില്ല എന്നും, മന്ത്രിമാർ ശ്രമിച്ചത് സർക്കാരിനെ ന്യായീകരിക്കാൻ ആണെന്നും സണ്ണി ജോസഫ് വിമർശിച്ചു.
ബിന്ദുവിൻ്റെ മകൾക്ക് സർക്കാർ ജോലി നൽകണമെന്നും, ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.