ശ്രീനിവാസൻ വധക്കേസ്: ആയുധങ്ങൾ എത്തിച്ച കാർ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു

sreenivasan6
 പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  കൃത്യത്തിനായി ആയുധങ്ങൾ എത്തിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു . പട്ടാമ്പി സ്വദേശി നാസറിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയാളികൾക്ക് ആയുധം എത്തിച്ചു നൽകിയത് ഈ കാറിൽ ആണ്. എന്നാൽ കാർ ഓടിച്ച ആളെ കണ്ടെത്താനായിട്ടില്ല.ശ്രീനിവാസൻ കൊലക്കേസിൽ നേരത്തെ അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. 

Share this story