മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് മാത്രം നാല് മരണം; ആകെ മരണം 10 ആയി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയല്‍ ഇന്ന് മാത്രം നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം പത്തായി.
സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ
സംസ്ഥാനത്തെ അഞ്ച് നദീതീരങ്ങളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. പുല്ലകയാര്‍, മാടമന്‍, കല്ലൂപ്പാറ, വെള്ളയ്ക്കടവ്, അരുവിപ്പുറം എന്നീ നദീതീരങ്ങളിലാണ് പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 21 ഡാമുകളുടെ ഷട്ടറുകള്‍ ഇതുവരെ ഉയര്‍ത്തി. മുന്നറിയിപ്പിനെ തുടര്‍ന്ന് പലയിടത്തും നദീതീരങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. അടുത്ത മൂന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മറ്റ് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
