കൊടകരയിൽ വളർത്തുനായകളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ്

ggg


കൊടകര പഞ്ചായത്ത് വളർത്തുനായകളിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനായി ക്യാമ്പ് നടത്തുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ 600 വളർത്തുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തും. പഞ്ചായത്തും കൊടകര മൃഗാശുപത്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പഞ്ചായത്തിൻറെ 2022 -23 വർഷത്തെ ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി 27000 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
22, 24, 26 തിയ്യതികളിലായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുത്തിവയ്പ് നടത്തുന്നത്. 30 രൂപയാണ് കുത്തിവയ്പ് ചാർജ്ജ്.
ക്യാമ്പിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു. പഞ്ചായത്തിൽനിന്നും പേവിഷബാധ നിർമാർജനം ചെയ്യുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. കൊടകര വെറ്റിനറി ആശുപത്രിയിലെ ഡോ. മനോജ് പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്വപ്ന സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു, വാർഡ് പഞ്ചായത്ത് അംഗം എം എംഗോപാലൻ എന്നിവർ പങ്കെടുത്തു. അസിസ്റ്റൻറ് ഫയർ ഓഫീസർ ഷിജു എൻ ബി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ കെ തപതി ഡോക്ടർമാരായ ലിയൻറ ബാബു, അഞ്ജലി ശേഖരൻ, ഉദ്യോഗസ്ഥരായ സിനോയ്, ടി കെ അയ്യപ്പൻ എന്നിവരടങ്ങുന്ന ടീമാണ് കുത്തിവെയ്പിന് നേതൃത്വം നൽകുന്നത്.
 വളർത്തുമൃഗ ലൈസൻസ് ഇല്ലാത്ത ഉടമസ്ഥർക്ക് ലൈസൻസ് എടുക്കുവാനുളള സൗകര്യവും ക്യാമ്പിലുണ്ട്.

Share this story