പോളിടെക്‌നിക് അഡ്മിഷന്‍

admission
മലപ്പുറം: കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളജിലെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്ത എസ്.എസ്.എല്‍.സി പാസായവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ 28ന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ കോളജില്‍ നേരിട്ട് വന്ന് 200 രൂപ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അന്നു തന്നെ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും അഡ്മിഷന്‍ നടത്തുക. അഡ്മിഷനു വരുന്നവര്‍ എസ്.എസ്.എല്‍.സി  സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് അക്കൗണ്ടില്‍ ബാലന്‍സുള്ള എ.ടി.എം കാര്‍ഡ് എന്നിവ സഹിതം രക്ഷിതാവുമായി നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ 0483-2750790, 9947249551, 9961480583, 9037220484 എന്നീ നമ്പറുകളില്‍ ലഭിക്കും.

Share this story