പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

newsz
 പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് അറസ്റ്റിലായ ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. പ്രതികാരക്കൊലയ്ക്ക് ആര്‍എസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നൽകിയെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രിയാണ് ജിഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ജിഷാദിന് സഞ്ജിത്ത് കൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

Share this story