കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം: 12 കടകൾ കത്തിനശിച്ചു; വൻ നാശ നഷ്ടം | Fire

ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ
കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം: 12 കടകൾ കത്തിനശിച്ചു; വൻ നാശ നഷ്ടം | Fire
Updated on

കൊച്ചി: നഗരത്തിന്റെ വാണിജ്യ ഹൃദയമായ ബ്രോഡ്‌വേയിൽ അർധരാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 12 കടകൾ പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഫാൻസി ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്കാണ് തീപിടിച്ചത്.(Massive fire breaks out on Kochi Broadway, 12 shops burnt down)

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും സൂക്ഷിച്ചിരുന്ന കടകളായതിനാൽ തീ അതിവേഗം സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 11 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com