

കോഴിക്കോട്: കല്ലായി വട്ടാമ്പൊയിലിൽ റെയിൽവേ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനത്തിൽ വൻ തീപിടിത്തം. സിറ്റി - കല്ലായി റോഡിൽ കല്ലായി പാലത്തിന് സമീപമുള്ള 'പവിത്ര ഇൻഡസ്‌ട്രിയൽ വർക്‌സ്' എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ ഓടിട്ട മേൽക്കൂര പൂർണ്ണമായും കത്തിയമർന്നു. വിവരമറിഞ്ഞയുടൻ മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി 8.15-ഓടെ തീ നിയന്ത്രണവിധേയമാക്കി.
തീ പടരാതിരിക്കാൻ മുൻകരുതലായി പ്രദേശത്തെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു.ചെമ്മങ്ങാട് പോലീസ് സ്ഥലത്തെത്തി ഗതാഗതവും സ്ഥിതിഗതികളും നിയന്ത്രിച്ചു.സ്ഥാപനത്തിന് വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.