Times Kerala

വ​ക്കീ​ല്‍ ഫീ​സ് മാ​ത്ര​മാ​ണ് വാ​ങ്ങി​യ​ത്; മൊ​ഴി ആ​വ​ര്‍​ത്തി​ച്ച് സൈ​ബി ജോ​സ്

 
വ​ക്കീ​ല്‍ ഫീ​സ് മാ​ത്ര​മാ​ണ് വാ​ങ്ങി​യ​ത്; മൊ​ഴി ആ​വ​ര്‍​ത്തി​ച്ച് സൈ​ബി ജോ​സ്
കൊ​ച്ചി: ഹൈക്കോടതി ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ മൊ​ഴി​യി​ലു​റ​ച്ച് അ​ഭി​ഭാ​ഷ​ക​ന്‍ സൈ​ബി ജോ​സ്. വ​ക്കീ​ല്‍ ഫീ​സാ​ണ് താ​ന്‍ വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി.  നേ​ര​ത്തെ ഇ​യാ​ള്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​നും ഇ​തേ മൊ​ഴി​യാ​ണ് സൈ​ബി ന​ല്‍​കി​യ​ത്. ഇ​യാ​ളെ ന​ഗ​ര​ത്തി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചാ​ണ്  ചോ​ദ്യം ചെ​യ്ത​ത്.  കേ​സി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ വെ​ള്ളി​യാ​ഴ്ച ഡി​ജി​പി അ​നി​ല്‍​കാ​ന്തി​ന് കൈ​മാ​റു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. മൂ​ന്നു ജ​ഡ്ജി​മാ​രു​ടെ പേ​രി​ല്‍ 72 ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റി​യ​താ​യാ​ണ് ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഒ​രു ജ​ഡ്ജി​യു​ടെ പേ​രി​ല്‍ മാ​ത്രം 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യി​ട്ടു​ണ്ട്.

Related Topics

Share this story