Times Kerala

''ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും'': ഡിജിറ്റല്‍ വാഹന പര്യടനം ആറാം ദിനം

 
495

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ആറാം ദിവസം ജില്ലയില്‍ വിജയകരമായി പര്യടനം തുടരുന്നു. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ജനുവരി 25 ന് ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം ശ്രീകൃഷ്ണപുരം, കരിമ്പുഴ, കാരാകുറിശ്ശി, കോങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും കെ.എസ്.ആര്‍.ടി.സി ഇന്‍ഷുറന്‍സ്, സൗര പദ്ധതി, വിള ഇന്‍ഷുറന്‍സ് പോലുള്ള വിവിധ പദ്ധതികളുടെ അവതരണവും നടത്തി.
ഡിജിറ്റല്‍ വാഹന പ്രദര്‍ശനം  നാളെ
ആനക്കട്ടി - രാവിലെ 9.30 ന്
കോട്ടത്തറ - രാവിലെ 11.30 ന്
അഗളി - ഉച്ചയ്ക്ക് രണ്ടിന്
മുക്കാലി - വൈകിട്ട് നാലിന്
തെങ്കര - വൈകീട്ട് ആറിന്

Related Topics

Share this story