കണ്ണൂരിൽ വീട്ടിൽ വൻ കവർച്ച, 25 പവൻ സ്വർണ്ണവും പണവും നഷ്ടമായി

news
 കണ്ണൂര്‍ : കണ്ണൂര്‍ പെരളശ്ശേരിയിൽ വൻ കവ‍ർച്ചനടന്നു. പള്ളിയത്ത് ഒരു വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും കവർന്നു. പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നിരിക്കുന്നത്. വീട്ടിൽ സൂക്ഷിച്ച സ്വര്‍ണ്ണവും നാല്  ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണ വീട്ടിലേക്ക് പോയ സമയത്തായിരുന്നു  കവർച്ച നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. 

Share this story