ദിലീപിൻ്റെ സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ ഒരു പയ്യനൊപ്പം ഒളിച്ചോടി: വിവാദ പരാമർശവുമായി കൈതപ്രം, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

 ദിലീപിൻ്റെ സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ ഒരു പയ്യനൊപ്പം ഒളിച്ചോടി: വിവാദ പരാമർശവുമായി കൈതപ്രം, വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
 മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപ് നായകനായി എത്തിയ 'സല്ലാപം' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ ഒരു പയ്യനൊപ്പം ഒളിച്ചോടിയിരുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തിയിരിക്കുന്നത്. സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കൈതപ്രത്തിന്റെ വിവാദ പരാമര്‍ശം. തന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് സല്ലാപം എന്ന് കൈതപ്രം പറഞ്ഞു. മഞ്ജുവിനെ ഈ പടത്തിലേയ്ക്ക് റെക്കമന്‍ഡ് ചെയ്തത് തന്റെ ഭാര്യയാണ്. മഞ്ജുവിനെ കുറിച്ച് ഭാര്യയ്ക്ക് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. തനിയ്ക്കും മഞ്ജുവിനെ ഭയങ്കര ഇഷ്ടമാണ്. സിനിമ സെറ്റില്‍ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജറായ ഒരു പയ്യനുണ്ടായിരുന്നെന്നും ഇയാള്‍ മഞ്ജുവിനോട് അടുത്ത് പെരുമാറിയിരുന്നുവെന്നും, ഇയാളാണ് പ്രൊഡ്യൂസറെന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകാമെന്ന് കൈതപ്രം പറഞ്ഞു.  ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണാനില്ല. അങ്ങനെ അന്വേഷിച്ച് നടന്നു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെ ഉണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് കരുതി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടേയ്ക്കാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. പിന്നീട് മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി. അങ്ങനെയാണ് ഷൂട്ടിംഗ് നടന്നതെന്നും അതായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രണയമെന്നും കൈതപ്രം വെളിപ്പെടുത്തി. സംഭവത്തിൽ കൈതപ്രത്തിന് നേരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 

Share this story