
തൃശൂർ: ചാലക്കുടി ദേശീയപാതയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുരിങ്ങോരിൽ അടിപ്പാത നിർമിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്.സർവീസ് റോഡിന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
തിരുവനന്തപുരം സ്വദേശി മനു, തൃശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ.
പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. സെക്കനന്‍റ് കാർ ബിസിനസ് നടത്തുന്നയാളാണ് മനു. നാനോ കാർ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോകുന്നതിടെയാണ് അപകടമുണ്ടായത്.