ജീവതാളം പദ്ധതി: വാർഡ്തല സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

 ജീവതാളം പദ്ധതി: വാർഡ്തല സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
 

കോഴിക്കോട്: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ജീവതാളം പദ്ധതിയുടെ ഭാ​ഗമായി പത്താം വാർഡിൽ വാർഡ്തല സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജീവിതശൈലി രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് ജീവതാളം പദ്ധതി നടപ്പാക്കുന്നത്.

ജിഷ കൊട്ടപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പി.എം. സത്യൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ ജീവതാളം വിശദീകരണം നടത്തി. ഡോക്ടർമാരായ പി.ജാസർ, മുബീന എന്നിവർ രോഗികളെ പരിശോധിച്ചു. ഡയറ്റീഷ്യൻ പി.ആഷിമ ഭക്ഷണത്തിലെ പോഷക ഘടകങ്ങളും വ്യായാമ രീതികളും പരിചയപ്പെടുത്തി. ജെ.എച്ച്.ഐ.അബ്ദുൾ അസീസ്, എം.എൽ.എസ്.പി മാരായ എം.കെ ശരണ്യ, റിസ്വാന എന്നിവരും ആശപ്രവർത്തകരായ പി.സുശീല, ധന്യ, പുഷ്പലത എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

Share this story