തൃ​ശൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​ർ: തൃ​ശൂ​ർ കൊ​ണ്ടാ​ഴി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. തൃ​ശൂ​രി​ൽ നി​ന്നും തി​രു​വി​ല്വാ​മ​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സു​മം​ഗ​ലി എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് ഡ്രൈ​വ​ർ​ക്കും ഒ​രു യാ​ത്ര​ക്കാ​രി​ക്കും ഗു​രു​ത​ര പരിക്കുണ്ട്.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ 30 ഓ​ളെ യാ​ത്ര​ക്കാ​ർ അ​പ​ക​ട​സ​മ​യം ബ​സി​ലു​ണ്ടാ​യി​രു​ന്നു. 

നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. നി​സാ​ര​പ​രി​ക്കേ​റ്റ​വ​രെ പ​ഴ​യ​ന്നൂ​ർ വ​ട​ക്കേ​ത്ത​റ സ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ [പ്രവേശിപ്പിച്ചിരിക്കെയാണ്. ഗു​രു​ത​ര പ​രി​ക്കു​ള്ള​വ​രെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഒ​റ്റ​പ്പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

 

Share this story