ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചനാ മത്സരം

 ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചനാ മത്സരം
 

ആലപ്പുഴ: 2022-ലെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധി സ്മൃതി മണ്ഡപ സമിതിയും കേരള സബര്‍മതി സാംസ്‌കാരിക വേദിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

മഹാത്മാ ഗാന്ധിയുടെ ചിത്രമാണ് വരക്കേണ്ടത്. എ4 സൈസ് പേപ്പറില്‍ പെന്‍സില്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. ചിത്രം, മത്സരാര്‍ഥിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ചെയര്‍മാന്‍, കേരള സബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റി, മാരാരിക്കുളം 688523 എന്ന വിലാസത്തില്‍ അയക്കണം. ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിവരെ വരുന്ന രചനകളാണ് സ്വീകരിക്കുക. വിവരങ്ങള്‍ക്ക് ഫോണ്‍ : 9446618267

Share this story