ഖാദി ഉത്പന്നങ്ങൾക്കു ജി.എസ്.ടി. ഒഴിവാക്കണം; ഖാദി ബോർഡ് വൈസ് ചെയർമാൻ പ്രധാനമന്ത്രിക്കു കത്തയച്ചു

 ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
തിരുവനന്തപുരം: ഖാദിയിൽ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉൽപന്നങ്ങൾക്കു ജി.എസ്.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പ്രധാനമന്ത്രിക്കു കത്തയച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ സർക്കാർ, പൊതുമേഖലാ ജീവനക്കരും ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം ധരിക്കണമെന്ന് നിർദേശം നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ 1000 രൂപയ്ക്കുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അഞ്ചു ശതമാനവും അതിനുമുകളിൽ 12 ശതമാനവുമാണു ജി.എസ്.ടി നിരക്ക്. ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയതോടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതു പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പരുത്തിയുടെ വില വർധനവും ഖാദി മേഖലക്ക് തിരിച്ചടിയായി. ഖാദി കമ്മീഷൻ സബ്‌സിഡി നിരക്കിൽ പരുത്തി അനുവദിക്കണം. ദേശീയ പതാക എല്ലാ തുണികളിലും നിർമിക്കാൻ അനുമതി നൽകിയ ഉത്തരവ് പുനഃപരിശോധിക്കണം. ദേശീയ പതാക നിർമിക്കാൻ അംഗീകൃത ഖാദി സ്ഥാപനങ്ങൾക്ക് മാത്രം ചുമതല നൽകണം. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖാദി മേഖലയെ പ്രോത്സാഹിപ്പിച്ചു സംരക്ഷിക്കണമെന്നും കത്തിൽ ചെയർമാൻ ആവശ്യപ്പെട്ടു.

Share this story