പ്രണയം നടിച്ച് പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തു; ബസ് കണ്ടക്ടർക്കെതിരേ കേസ്

കണ്ണൂർ: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തിട്ടുള്ളത്.

പെൺകുട്ടി ടൈലറിംഗ് ക്ലാസിന് പോകുന്നതിനിടെയാണ് പ്രതിയുമായി പരിചയപെടുന്നത്. ശേഷം പ്രതി അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞും മറ്റ് പല കാരണങ്ങൾ പറഞ്ഞും പെൺകുട്ടിയിൽ നിന്നും എട്ട്പവനും 5000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിന് നൽകിയ പരാതി.
സ്വർണാഭരണങ്ങൾ കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവിധ ആവശ്യങ്ങൾക്കായി താജിറിന് കൊടുത്തുവെന്ന് പെൺകുട്ടി പറഞ്ഞത്. ഉടൻ അവയെല്ലാം തിരിച്ച് വാങ്ങണമെന്ന് ആശ്യപ്പെട്ടപ്പോൾ താജിറിനോട് കാര്യം പറയുകയും ചെയ്തു.
എന്നാൽ, നൽകിയ സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ പ്രതി തയ്യാറാകാത്തതിനെ തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകിയത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.