കേന്ദ്ര സർക്കാർ യുവജനങ്ങളെ വഞ്ചിക്കുന്നു :- നാഷ്ണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് - എൻവൈസി

 കേന്ദ്ര സർക്കാർ യുവജനങ്ങളെ വഞ്ചിക്കുന്നു :- നാഷ്ണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് - എൻവൈസി 
 തൊഴിൽ മേഖലകൾ രാഷ്ട്രീയ വത്കരിച്ചു കൊണ്ടും, സൈന്യത്തെപ്പോലും കാവി വത്ക്കരിച്ചു കൊണ്ടും കേന്ദ്ര സർക്കാർ യുവാക്കളെ വഞ്ചിക്കുന്നു. അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും ചെയ്യുന്നു. യുവാക്കൾ ഒട്ടേറെ അറിവും കഴിവും ഉള്ളവരാണെന്നും ആ അറിവുകൾ സമൂഹത്തിൻ്റെ നൻമക്കായി ഉപയോഗിക്കണം എന്നും ലാഭേച്ചയില്ലാത്ത  പൊതു പ്രവർത്തനം സമൂഹത്തോടുള്ള കടമയാണെന്നും എൻ.സി.പി സംസ്ഥാന ട്രഷറർ പി .ജെ .കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു. നാഷണലിസ്റ്റ് യുത്ത് കോൺഗ്രസ്റ്റ് എറണാകുളം ജില്ലാ ഏകദിന ശില്ലശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എൻവൈസി ജില്ലാ പ്രസിഡൻ്റ് പ്രവീൺ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് സി.ആർ.സജിത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻവൈസി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എൻ.സി.പി ജില്ലാ പ്രസിഡൻറ് അബ്ദുൾ അസീസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റ്റി.എൻ.ശിവശങ്കരൻ, എ.വി വല്ലഭൻ, സെക്രട്ടറി മാരായ ബിജു ആബേൽ ജേക്കബ്, കെ.ആർ സുഭാഷ്, ബ്ലോക്ക് പ്രസിഡൻറ് എം.കെ.രാജീവ്, സംസ്ഥാന ട്രഷറർ സനൽ മൂലൻ കുടി, എൻ.വൈ.സി നേതാക്കളായ അനൂപ് നൊച്ചിമ, ജൂലേഷ് രവീ ന്ദ്രൻ, സിജിൻ സ്റ്റാലിൻ, അഭിലാഷ്കെ.ജി,  അഫ്സൽ മൂത്തേടൻ, ഷെർബിൻ കൊറയ, അനീഷ്.വി.എസ്, കരുൺ കുമാർ, കെ.ആർ.രാജേഷ്, സിൻറ്റോ വർഗ്ഗീസ് എൻ.സി.പി നേതാക്കളായ ജോണി തോട്ടക്കര, മുരളി പുത്തൻവേലി,  കെ.കെ.ജയപ്രകാശ്, ശിവരാജ് കോമ്പാറ, രാജു തെക്കൻ, , ജോളി ആൻ്റണി, പ്രമോദ് മാലിപ്പുറം, തോമസ്.വി.എ, ഷിറോൻ എന്നിവർ സംസാരിച്ചു.

Share this story