അഞ്ച് കോടി രൂപയ്‌ക്ക് വിൽക്കാൻ ശ്രമം; മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി യുവാക്കള്‍ പിടിയില്‍

 അഞ്ച് കോടി രൂപയ്‌ക്ക് വിൽക്കാൻ ശ്രമം; മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി യുവാക്കള്‍ പിടിയില്‍ 
 മലപ്പുറം: മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. വേങ്ങൂർ സ്വദേശി മുഹമ്മദ് ആഷിഖ് (30), പെരിന്തൽമണ്ണയിൽ ആക്രി കട നടത്തുന്ന കൊല്ലം സ്വദേശി അൻസാർ റഹീം (37) എന്നിവരാണ് പിടിയിലായത്. അഞ്ച് കോടി രൂപക്ക് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം നടക്കുന്നതായി സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇരുതലമൂരിയെ കണ്ടെത്തിയത്. ഇരുതലമൂരിക്കായി സംസ്ഥാനത്തിനകത്ത് നിന്നും, പുറത്ത് നിന്നും നിരവധി ആളുകള്‍ ഇവരെ സമീപിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇരുതലമൂരിയുടെ തുക്കത്തിനനുസരിച്ച് അന്താരാഷ്‌ട്ര മാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്‍റെ പേരിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്‌തുക്കൾ നിർമിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.

Share this story