കേരളത്തിൽ ക്രിസ്മസ് അവധി നാളെ മുതൽ: ഇത്തവണ 12 ദിവസം, വിവിധ സംസ്ഥാനങ്ങളിലെ അവധി വിവരങ്ങൾ ഇങ്ങനെ.. | Christmas holidays

ഉത്തർപ്രദേശിൽ സ്കൂൾ തുറന്നു പ്രവർത്തിക്കും
Christmas holidays in Kerala starts from tomorrow, 12 days this time
Updated on

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകൾക്ക് നാളെ മുതൽ ക്രിസ്മസ് അവധി ആരംഭിക്കും. ജനുവരി 5 വരെയാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. സാധാരണ ലഭിക്കാറുള്ള 10 ദിവസത്തിന് പകരം വാരാന്ത്യങ്ങൾ കൂടി ഉൾപ്പെട്ടതോടെ ഇത്തവണ വിദ്യാർത്ഥികൾക്ക് 12 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഇന്നാണ് ഡിസംബർ 15നു തുടങ്ങിയ പരീക്ഷകൾ അവസാനിക്കുന്നത്.(Christmas holidays in Kerala starts from tomorrow, 12 days this time)

കേരളത്തിന് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്കൂൾ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പലയിടങ്ങളിലും നീണ്ട ശൈത്യകാല അവധി പ്രഖ്യാപിച്ചപ്പോൾ ചിലയിടങ്ങളിൽ നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സ്കൂൾ അവധി നൽകുന്നത് പഞ്ചാബിലാണ്. ഇത് ഡിസംബർ 22 മുതൽ ജനുവരി 10 വരെയാണ്.

രാജസ്ഥാനിൽ അവധി ഡിസംബർ 25 മുതൽ ജനുവരി 5 വരെയാണ്. ഡൽഹിയിൽ ഡിസംബർ 25 പൊതുഅവധി ആയിരിക്കും. ഡിസംബർ 24 നിയന്ത്രിത അവധിയായതിനാൽ സ്കൂൾ തുറക്കണമോ എന്ന് അതത് മാനേജ്‌മെന്റുകൾക്ക് തീരുമാനിക്കാം. ഡിസംബർ 23 മുതൽ 27 വരെ തെലങ്കാനയിൽ മിഷനറി, ക്രിസ്ത്യൻ മൈനോരിറ്റി സ്കൂളുകൾക്ക് അവധി നൽകി. സർക്കാർ സ്കൂളുകളിൽ ഡിസംബർ 25-ന് മാത്രമാണ് അവധി. ഹരിയാനയിൽ ഡിസംബർ 25-ന് മാത്രം അവധി. ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും. ഉത്തർപ്രദേശിൽ സ്കൂൾ തുറന്നു പ്രവർത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഡിസംബർ 25-ന് സ്കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ല.

Related Stories

No stories found.
Times Kerala
timeskerala.com