ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 വിവിധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 
എറണാകുളം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മധ്യവേനലവധിക്ക് സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ ശിശു സംരക്ഷണ  സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വീട്ടില്‍ താമസിപ്പിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം.  6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകള്‍ ഫെബ്രുവരി 20 ന് മുമ്പായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സമര്‍പ്പിക്കണം.  ഫോണ്‍- 0484 2959177. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, 82030.

Share this story