മൂന്നാറിലെ ആനസവാരി കേന്ദ്രത്തില്‍ യുവാവിനെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

crime
 കുമളി: മൂന്നാറിലെ ആനസവാരി കേന്ദ്രത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശൂര്‍ സ്വദേശി വിമൽ കൊല്ലപ്പെട്ട  സംഭവത്തില്‍ മണികണ്ഠന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമലും മണികണ്ഠനും മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ മാറ്റിക്കെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

Share this story