കാസർഗോഡ്: രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. നറുക്കെടുപ്പിലൂടെ ഡോ. സി.കെ സബിതയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് വിജയിയെ നിശ്ചയിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നത്.(Pullur - Periya Panchayat administration to LDF )
17 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒൻപത് വീതം വോട്ടുകളാണ് ലഭിച്ചത്. ഇതോടെയാണ് നിയമപ്രകാരം നറുക്കെടുപ്പ് നടത്തിയത്. ബി.ജെ.പി അംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി യു.ഡി.എഫിൽ നിലനിന്നിരുന്ന തർക്കം വോട്ടെടുപ്പിനെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം പരിഹരിക്കപ്പെട്ടു. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഉഷ എൻ. നായരെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.